എന്താണ് തീവ്രവാദം?


 തീവ്രവാദത്തിന് കൃത്യമായി ഒരു നിർവചനം


ആരും നൽകിയിട്ടില്ല.. ഇന്നത്തെ രീതിയിൽ ശത്രുപക്ഷത്ത് ആരാണോ അവരാണ് തീവ്രവാദികൾ..അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ തീവ്ര ഹിന്ദുക്കളുടെ ശത്രുക്കൾ മുസ്ലിംകൾ ആയിരിക്കെ അമേരിക്കയിൽ തീവ്ര ക്രിസ്ത്യാനികളുടെ ശത്രുക്കളും, ഇസ്രായേലിൽ തീവ്ര ജൂതന്മാരുടെ ശത്രുവും ഇസ്‌ലാമാണ്. അങ്ങനെ അക്കൂട്ടർക്ക് ഇസ്ലാം തീവ്രവാദം ആയി...മതങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നാണോ ഈ തീവ്രവാദം? കമ്മ്യൂണിസത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന കമ്മ്യൂണിസത്തിലുമുണ്ട് തീവ്രവാദം.ചുരുക്കി പറഞ്ഞാൽ എല്ലാ മതത്തിലും എല്ലാ ആശയത്തിലും തീവ്രമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമുണ്ട്... അവരെല്ലാവരും തീവ്രവാദികൾ ആണ്. ഇത്തരം തീവ്രവാദികളെയെല്ലാം സമൂഹം തിരിച്ചറിഞ് ഒറ്റപ്പെടുത്തിയാൽ മാത്രമേ തീവ്രവാദം ഈ ലോകത്ത് നിന്നും ഇല്ലാതാകുകയുള്ളൂ... ഗോവിന്ദചാമിയും,കലാപം നടത്തി അധികാരത്തിലേറിയ രാഷ്ട്രീയക്കാരും, ബാങ്കുകളിൽ നിന്നും ലോൺ എടുത്തുമുങ്ങിയ വ്യവസായ പ്രമുഖൻമാരേയും, കന്യാസ്ത്രീകളെ കൊന്ന് കിണറ്റിൽ തള്ളിയ അച്ഛന്മാരും, വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്നഉസ്താദ്മാരും, പൂജ നടത്തി പീഡനം നടത്തുന്ന സ്വാമിമാരേയും നമുക്ക് ഈ തീവ്രവാദികളുടെ ലിസ്റ്റിൽ പെടുത്താം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോറോണയെ പേടിക്കണോ?