കോറോണയെ പേടിക്കണോ?
ലോകം കോറോണയെ ഭയപ്പെട്ടുകൊണ്ട് ജീവിക്കുകയാണ്. വാക്‌സിനേഷൻ ഒരു ഡോസ് എടുത്തവർ രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. രണ്ടു ഡോസും പൂർത്തിയായവർ ബൂസ്റ്റർ എടുക്കാൻ നിൽക്കുന്നു.ഈ കോറോണയിലൂടെ നമുക്ക് മനസിലായ മറ്റൊരു സത്യം ബുദ്ധി പണയം വെച്ച മനുഷ്യർക്ക്എത്ര വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ല എന്നതാണ്.കൊറോണ ആദ്യം വന്നപ്പോൾ എന്തായിരുന്നു സർക്കാരിന്റെ കരുതൽ. പിന്നെ ബാർ തുറന്നുകൊണ്ട് വീണ്ടും സർക്കാർ കരുതൽ തുടർന്നു.പള്ളികളിലും, അമ്പലങ്ങളിലും നിയന്ത്രണങ്ങൾ തുടരുമ്പോൾ കെ. എസ്.ആർ. ടി. സി ബസ്സുകളിലും, ബാറുകളിലും, യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ നടന്നപ്പോൾ ഒരു മാധ്യമപ്രവർത്തകരെയും കണ്ടില്ല കൊറോണ വരുമെന്ന് പറഞ്ഞു ഭയപ്പെടുത്താൻ അതിനിടയിൽ ഇലക്ഷന് പ്രചരണം എല്ലാവരും അടിപൊളിയായി നടത്തി.ആ സമയം കൊറോണകൾ എല്ലാം ടൂറുപോയൊന്ന് ഒരു സംശയം.അത് കഴിഞ്ഞു രണ്ടാം തരംഗം വീണ്ടും ആളുകൾ മരിച്ചു വീഴുന്നു... മനുഷ്യർ വാക്‌സിനേഷൻ എടുക്കാൻ നെട്ടോട്ടമോടുന്നു.കടകൾ അടപ്പിക്കുന്നു ആകെ മൊത്തം ബഹളം അങ്ങനെ വീണ്ടും തുറന്നു പ്രാർത്ഥനാലയങ്ങൾ മാത്രം അടിച്ചിട്ടു.ബാറും മാളുകളും തുറന്നു. കോറോണയെല്ലാം പള്ളികളിലും, അമ്പലങ്ങളിലും പോയി ഒളിച്ചിരുന്നു.എല്ലാം കഴിഞ്ഞു കൊറോണയെല്ലാം ചത്തപ്പോൾ ആരാധാനാലയങ്ങളും തുറന്നു, സ്കൂളും തുറന്നു, കാസർഗോഡിലെ ചങ്ങായിമാർ അടിച്ചുപൊളി കല്യാണങ്ങളും നടത്തി സെറ്റപ്പായി വന്നപ്പോൾ ദേ വരണ് നേരത്തെ ചത്തു പോയ കൊറോണകൾ... മൂന്നാം തരംഗം ആണത്രേ! ബൂസ്റ്റർ ഡോസ് എടുക്കണം എന്നാലല്ലേ കൊറോണ ചത്തു മലർന്ന് കിടക്കത്തുള്ളൂ!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ