പോസ്റ്റുകള്‍

കൊച്ചിയിൽ കൊതുക് തരംഗം

ഇമേജ്
കൊച്ചി: ഡിസംബർ അവസാനം മുതൽ കൊതുക് ശല്ല്യം അതിരൂക്ഷമായിരിക്കുന്നു. ദേഹത്ത് മുട്ടിയാൽ പോലും ചൊറിച്ചിൽ അനുഭവപ്പെടുന്ന കുഞ്ഞികൊതുകുകളുടെ ശല്ല്യം കാരണം ജനങ്ങൾ വളരെയധികം പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഒമിക്രോൺമൂലം ദുരിതത്തിലായ കൊച്ചി നിവാസികൾക്ക് കൊതുക് ശല്ല്യവും ഭീഷണിയായിരിക്കുകയാണ്.കഴിഞ്ഞവർഷം ഇതേ സമയം കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങൾ തകൃതിയായി നടന്നിരുന്നു.എന്നാൽ ഈ വർഷം അധികാരികൾ മനപ്പൂർവം ഉറക്കം നടി ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.റോഡിൽ നിന്നാൽ കൊറോണപിടിക്കും വീട്ടിലിരുന്നാൽ കൊതുക് കടിക്കും ഇങ്ങനെയാണ് കൊച്ചി നിവാസികളുടെ അവസ്ഥ.ഭയം കൊണ്ട് കൊച്ചിയിലെ വീടുകൾ നാലുമണിക്ക് തന്നെ കതകും, ജനലുമെല്ലാം അടച്ചു സ്വയം പ്രതിരോധത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്.കൊച്ചി നഗരസഭ ഇനിയും ജാഗ്രത പുലർത്തിയില്ലെങ്കിൽ പല മാറാരോഗങ്ങൾക്കും കാരണമാകും. കുട്ടികളുടെ കൈകളിൽ കൊതുക് കടിയേറ്റ് ചെറിയ കുരുക്കൾമൂലം പല ത്വക്ക് രോഗങ്ങൾഉണ്ടാകാനും ഡങ്കി പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്...

എന്താണ് തീവ്രവാദം?

ഇമേജ്
 തീവ്രവാദത്തിന് കൃത്യമായി ഒരു നിർവചനം ആരും നൽകിയിട്ടില്ല.. ഇന്നത്തെ രീതിയിൽ ശത്രുപക്ഷത്ത് ആരാണോ അവരാണ് തീവ്രവാദികൾ..അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ തീവ്ര ഹിന്ദുക്കളുടെ ശത്രുക്കൾ മുസ്ലിംകൾ ആയിരിക്കെ അമേരിക്കയിൽ തീവ്ര ക്രിസ്ത്യാനികളുടെ ശത്രുക്കളും, ഇസ്രായേലിൽ തീവ്ര ജൂതന്മാരുടെ ശത്രുവും ഇസ്‌ലാമാണ്. അങ്ങനെ അക്കൂട്ടർക്ക് ഇസ്ലാം തീവ്രവാദം ആയി...മതങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നാണോ ഈ തീവ്രവാദം? കമ്മ്യൂണിസത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന കമ്മ്യൂണിസത്തിലുമുണ്ട് തീവ്രവാദം.ചുരുക്കി പറഞ്ഞാൽ എല്ലാ മതത്തിലും എല്ലാ ആശയത്തിലും തീവ്രമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമുണ്ട്... അവരെല്ലാവരും തീവ്രവാദികൾ ആണ്. ഇത്തരം തീവ്രവാദികളെയെല്ലാം സമൂഹം തിരിച്ചറിഞ് ഒറ്റപ്പെടുത്തിയാൽ മാത്രമേ തീവ്രവാദം ഈ ലോകത്ത് നിന്നും ഇല്ലാതാകുകയുള്ളൂ... ഗോവിന്ദചാമിയും,കലാപം നടത്തി അധികാരത്തിലേറിയ രാഷ്ട്രീയക്കാരും, ബാങ്കുകളിൽ നിന്നും ലോൺ എടുത്തുമുങ്ങിയ വ്യവസായ പ്രമുഖൻമാരേയും, കന്യാസ്ത്രീകളെ കൊന്ന് കിണറ്റിൽ തള്ളിയ അച്ഛന്മാരും, വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്നഉസ്താദ്മാരും, പൂജ നടത്തി പീഡനം നടത്തുന്ന സ്വാമിമാരേയും നമുക്ക് ഈ തീവ്...

കോറോണയെ പേടിക്കണോ?

ഇമേജ്
 ലോകം കോറോണയെ ഭയപ്പെട്ടുകൊണ്ട് ജീവിക്കുകയാണ്. വാക്‌സിനേഷൻ ഒരു ഡോസ് എടുത്തവർ രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. രണ്ടു ഡോസും പൂർത്തിയായവർ ബൂസ്റ്റർ എടുക്കാൻ നിൽക്കുന്നു.ഈ കോറോണയിലൂടെ നമുക്ക് മനസിലായ മറ്റൊരു സത്യം ബുദ്ധി പണയം വെച്ച മനുഷ്യർക്ക്എത്ര വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ല എന്നതാണ്.കൊറോണ ആദ്യം വന്നപ്പോൾ എന്തായിരുന്നു സർക്കാരിന്റെ കരുതൽ. പിന്നെ ബാർ തുറന്നുകൊണ്ട് വീണ്ടും സർക്കാർ കരുതൽ തുടർന്നു.പള്ളികളിലും, അമ്പലങ്ങളിലും നിയന്ത്രണങ്ങൾ തുടരുമ്പോൾ കെ. എസ്‌.ആർ. ടി. സി ബസ്സുകളിലും, ബാറുകളിലും, യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ നടന്നപ്പോൾ ഒരു മാധ്യമപ്രവർത്തകരെയും കണ്ടില്ല കൊറോണ വരുമെന്ന് പറഞ്ഞു ഭയപ്പെടുത്താൻ അതിനിടയിൽ ഇലക്ഷന് പ്രചരണം എല്ലാവരും അടിപൊളിയായി നടത്തി.ആ സമയം കൊറോണകൾ എല്ലാം ടൂറുപോയൊന്ന് ഒരു സംശയം.അത് കഴിഞ്ഞു രണ്ടാം തരംഗം വീണ്ടും ആളുകൾ മരിച്ചു വീഴുന്നു... മനുഷ്യർ വാക്‌സിനേഷൻ എടുക്കാൻ നെട്ടോട്ടമോടുന്നു.കടകൾ അടപ്പിക്കുന്നു ആകെ മൊത്തം ബഹളം അങ്ങനെ വീണ്ടും തുറന്നു പ്രാർത്ഥനാലയങ്ങൾ മാത്രം അടിച്ചിട്ടു.ബാറും മാളുകളും തുറന്നു. കോറോണയെല്ലാം പള്ളികളിലും, അമ്പലങ്ങളിലും പോയി ഒളിച്ചിരുന്നു...